koodathayi case; special branch report of si jeevan george<br />ആദ്യ ഭാര്യ സിലിയുടേയും മകള്‍ ആല്‍ഫൈന്റേയും മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന ഷാജുവിന്റെ വെളിപ്പെടുത്തലോടെ കൂടത്തായി കൊലപാതക പരമ്പരയിലെ കേസ് അന്വേഷണം പുതിയ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. സിലിയുടേയും ആല്‍ഫൈന്റേയും മരണത്തെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജുവിനെ രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലും വടകര റൂറല്‍ എസ്പി ഓഫീസിലും നടത്തിയ ചോദ്യം ചെയ്യലില്‍ ജോളിയുടെ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഷാജു സമ്മതിക്കുകയായിരുന്നു. ഇതോടെ റോയിയുടേതിന് പുറമെ കൂടുതല്‍ പേരുടെ കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചു. അതീവ ശ്രദ്ധയോടെയാണ് പോലീസ് കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോവുന്നത്